കൊയിലാണ്ടി: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്. കൊയിലാണ്ടിയില്‍ നിന്ന് മേപ്പയൂരിലേക്ക് പോവുകയായിരുന്ന അരീക്കല്‍ ബസാണ് നരക്കോട് കല്ലിങ്കല്‍ താഴെ നിയന്ത്രണം വിട്ട് മറിഞ്ഞത്. രാവിലെ ഏഴു മണിയോടെയാണ് അപകടം. സ്റ്റിയറിംഗ് പൊട്ടി ബസിന്റെ നിയന്ത്രണം വിടുകയായിരുന്നു. അഗ്നി രക്ഷാ സേനയും നാട്ടുകാരും
ചേര്‍ന്ന് പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
