കോഴിക്കോട്: നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി ആഗസ്റ്റ് 29, 30 തീയതികളിലായി കോഴിക്കോട്, വയനാട് ജില്ലകളിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്, മേഖലയിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പുകളിലെ

ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരില്‍ നിന്നും വിവരശേഖരണം നടത്തും. സമിതി ആഗസ്റ്റ് 29 ന് രാവിലെ 8.30 ന് വിലങ്ങാട്ടെ ഉരുള്‍പൊട്ടല്‍ ബാധിത മേഖല സന്ദര്‍ശിച്ചശേഷം ഉച്ച രണ്ട് മണിക്ക് നാദാപുരം റസ്റ്റ് ഹൗസില്‍ യോഗം ചേരും.