പയ്യോളി: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് എൻഎസ്എസ് നിർമ്മിച്ചു നൽകുന്ന 150 വീടുകൾക്കുള്ള ധനസമഹരണത്തിന് ഭാഗമായി പയ്യോളി ജി വി എച്ച് എസ് എസ്സിലെ എൻഎസ്എസ് വിദ്യാർഥികൾ ലോഷൻ ചലഞ്ച് നടത്തി. പിടിഎ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് വളണ്ടിയർമാരിൽ നിന്ന് ലോഷൻ വാങ്ങി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്

മെമ്പർ ബിനു കാരോളി മുഖ്യാഥിതിയായിരുന്നു പ്രിൻസിപ്പൽ നിഷ.വി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രനീഷ് ഒ എം, സ്റ്റാഫ് സെക്രട്ടറി ഷിജു കുമാർ ആർ, അനീഷ് പാലിയിൽ, രജീഷ് .വി, അഭിലാഷ് തിരുവോത്ത് .സജിത്ത് കെ ,ബഷീർ എന്നിവർ നേതൃത്വം നൽകി