വടകര: മേമുണ്ടയില്‍ തെങ്ങുകയറ്റ തൊഴിലാളി ജോലിക്കിടയില്‍ വീണു മരിച്ചു. മേമുണ്ട കൊയോത്ത് മീത്തല്‍ ഭാസ്കരന് (62)
ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മേമുണ്ട ടൗണിനു സമീപത്തെ വീട്ടുപറമ്പിലാണ് സംഭവം. തേങ്ങയിട്ട ശേഷം താഴേക്ക് ഇറങ്ങുന്നതിനിടെയാണ് ഭാസ്കരന് വീണത്. ഉടന്‍തന്നെ വടകര ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രുഷ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യെ മരിച്ചു.
ഭാര്യ: ചന്ദ്രി (ബഡ്സ് സ്കൂള്‍ വില്യാപ്പള്ളി, സിപിഎം മേമുണ്ട മഠം ബ്രാഞ്ചംഗം). മക്കള്‍: അഖില്‍, അരുണ്‍ (സിപിഎം മേമുണ്ട മഠം ബ്രാഞ്ച് മെമ്പര്‍), അഞ്ജു. മരുമക്കള്‍: മിഥുന് കുനിയില്‍, അഞ്ജന മണിമല. സഹോദരങ്ങള്‍: നാണു പുത്തലത്ത്, രാജന്, നാരായണി, ജാനു, ശാന്ത, കമല.