നാദാപുരം: മാഹിയില്‍ നിന്ന് അനധികൃതമായി കടത്തിയ വിദേശമദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍.വെസ്റ്റ് ബംഗാള്‍ സ്വദേശി മുഹ്റം അലിയെയാണ് (40) നാദാപുരം എസ്ഐ അനീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് 500 എംഎല്ലിന്റെ 17 കുപ്പി മാഹി മദ്യം പിടികൂടി.
ഞായറാഴ്ച്ച ഉച്ചയ്ക്ക് നാദാപുരം-തലശ്ശേരി സംസ്ഥാന പാതയില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. വാണിമേലില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാട്ടേഴ്സിലും മറ്റും വില്പനക്കായി കൊണ്ട് പോവുകയായിരുന്നു മദ്യം.