നാദാപുരം: ചെക്യാട് പഞ്ചായത്തിലെ താനക്കോട്ടൂരില്‍ യുവതിക്ക് ഭര്‍ത്താവിന്റെ കുത്തേറ്റു. യുവതിയുടെ നില ഗുരുതരം. ഭര്‍ത്താവ് കസ്റ്റഡിയില്‍ മാവുള്ളതില്‍ ഹാരിസിന്റെ ഭാര്യ നസീറക്കാണ് (26) കുത്തേറ്റത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. വീട്ടില്‍ വെച്ച് ഇരുവരും വാക്കേറ്റം ഉണ്ടാവുകയും ഹാരിസ് കത്തി കൊണ്ട് കുത്തിയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. സാരമായി പരിക്കേറ്റ യുവതിയെ പാറക്കടവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നാദാപുരം ഗവ. ആശുപത്രിയിലും എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടും പോയി. അക്രമവുമായി ബന്ധപ്പെട്ട് ഹാരിസിനെ പോലീസ് കസ്റ്റഡിയിലെടുത്തു