വടകര: നാടും നഗരവും അമ്പാടിയാക്കിക്കൊണ്ട് ശ്രീകൃഷ്ണ ജയന്തി ആഘോഷം ഭക്തിസാന്ദ്രമായി. ഉണ്ണിക്കണ്ണന്മാരും
ഗോപികമാരും വീഥികളില്‍ നിരന്നു. വാദ്യമേളത്തിന്റെയും കൃഷ്ണസ്തുതികളുടെയും അകമ്പടിയോടെ ഇവര്‍ പിച്ചവെച്ചത് കാണാന്‍ നിരവധി പേരെത്തി. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന ശോഭായാത്രയില്‍ നൂറുകണക്കിന് ഉണ്ണിക്കണ്ണന്മാരാണ് അണിനിരന്നത്. പുണ്യമീ മണ്ണ്, പവിത്രമീ ജന്മം എന്ന സന്ദേശവുമായാണ് ഇക്കുറി ബാലഗോകുലം ശ്രീകൃഷ്ണജയന്തി ആഘോഷം സംഘടിപ്പിച്ചത്.
ദേശീയപാത നിര്‍മാണം കണക്കിലെടുത്ത് ടൗണ്‍ഹാള്‍ പരിസരം കേന്ദ്രമാക്കിയാണ് വടകരയില്‍ മഹാശോഭായാത്ര നഗരവീഥിയിലേക്ക് നീങ്ങിയത്. വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ ശോഭായാത്രകള്‍ ടൗണ്‍ഹാള്‍ പരിസരത്ത് സംഗമിച്ച്
അഞ്ചുവിളക്ക് ജംഗ്ഷന് വഴി ഭഗവതി കോട്ടക്കല്‍ ക്ഷേത്ര പരിസരത്തേക്ക് നീങ്ങി. ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട് നിരവധി നിശ്ചലദൃശ്യങ്ങള്‍ ശോഭായാത്രക്ക് കൊഴുപ്പേകി. ഗോപൂജ, ഉറിയടി, കലാ വൈജ്ഞാനിക മത്സരങ്ങള്‍, സാംസ്കാരികസമ്മേളനം തുടങ്ങിയവ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്നു.

ദേശീയപാത നിര്‍മാണം കണക്കിലെടുത്ത് ടൗണ്‍ഹാള്‍ പരിസരം കേന്ദ്രമാക്കിയാണ് വടകരയില്‍ മഹാശോഭായാത്ര നഗരവീഥിയിലേക്ക് നീങ്ങിയത്. വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ ശോഭായാത്രകള്‍ ടൗണ്‍ഹാള്‍ പരിസരത്ത് സംഗമിച്ച്