വേളം: സാന്ത്വനപരിചരണം സാമൂഹിക ഉത്തരവാദിത്തമായി ഏറ്റെടുത്തു പ്രവര്‍ത്തിച്ചു വരുന്ന സുരക്ഷ പെയിന്‍ ആന്റ്
പാലിയേറ്റീവിന്റെ കുന്നുമ്മല്‍ മേഖലാ കണ്വെന്ഷന് വേളം കേളോത്ത് മുക്കില്‍ നടന്നു. കണ്വെന്ഷന് സുരക്ഷ ജില്ലാ കണ്‍വീനര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് കോഴിക്കോട് സെക്രട്ടറി സത്യപാലന് ക്ലാസെടുത്തു. സുരക്ഷയുടെ 16 മേഖലാകമ്മിറ്റികളില്‍ നിന്നു പാലിയേറ്റീവ് പരിചരകാരും സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുത്തു. സുരക്ഷ സോണല്‍ ചെയര്മാന് കെ.സജിത്ത് അധ്യക്ഷത വഹിച്ചു. സുരക്ഷ സോണല്‍ വര്‍ക്കിങ് കണ്‍വീനര്‍ കെ.സി.വിജയന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുരക്ഷ സോണല്‍ കണ്‍വീനര്‍ പി.സുരേന്ദ്രന്, സിപിഎം കുന്നുമ്മല്‍ ഏരിയ സെക്രട്ടറി കെ.കെ സുരേഷ്,
പി.എം.ബാബു, സി.എച്ച്.രാജന് എന്നിവര്‍ പ്രസംഗിച്ചു.

