കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിച്ചം കണ്ടതിനു പിന്നാലെ വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച മന്ത്രി സജിചെറിയാന് രാജിവെക്കണമെന്ന് യൂത്ത് ഫ്രണ്ട്(ജേക്കബ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഹേമ കറ്റിക്കു മുന്നില്‍ പീഡന
ആരോപണം ഉന്നയിക്കപ്പെട്ട വ്യക്തികള്‍ക്കെതിരെ സര്‍ക്കാര്‍ സ്വമേധയ കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഷഫീഖ് തറോപ്പൊയില്‍ അധ്യക്ഷത വഹിച്ചു. പി.എം ഷുക്കൂര്‍, പി.എ.ബബീഷ്, പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, മനോജ് ആവള, പി.കെ.സനീഷ് എന്നിവര്‍ പ്രസംഗിച്ചു.
