കോഴിക്കോട്: രാഷ്ട്രീയത്തിന് അതീതമായി പ്രവാസികളുടെ കൂട്ടായ്മ കാലഘട്ടത്തിന് അനിവാര്യമാണെന്ന് തോട്ടത്തില്‍
രവീന്ദ്രന് എംഎല്‍എ അഭിപ്രായപ്പെട്ടു. പ്രവാസി പെന്ഷന് ഹോള്‍ഡേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനത്തിനു വലിയ സഹായങ്ങള്‍ നല്‍കുന്നതിലും മുന്‍നിരയിലാണ് പ്രവാസി സമൂഹം എന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി പെന്ഷന് 5000 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.എന്‍.എ. അമീര്‍ അധ്യക്ഷത വഹിച്ചു. മേയര്‍ ബീനാ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജശശി, എന്‍ആര്‍ഐ. കൗണ്‍സിലര്‍ അഖിലേന്ത്യ ചെയര്മാന് പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി മെമ്പര്‍ കെ.പി.ബാബു, ഡോ. ഹുസൈന്
മടവൂര്‍, ആവിക്കര സത്താര്‍, സലാല കബീര്‍, നിഷാം കല്ലായ്, ലൈജു റഹിം, പി.കെ മജിദ്, ജമീല മാങ്കാവ്, ടി.നാരായണന് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി.സി.സേതുമാധവന് സ്വാഗതവും വി.പി.റോഷ്നി നന്ദിയും പറഞ്ഞു