നാദാപുരം: വിലങ്ങാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കടകള്‍ക്ക് നാശം സംഭവിച്ചവര്‍ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി സഹായ ധനം കൈമാറി. വ്യാപാരികള്‍ക്ക് 30 ലക്ഷം രൂപയാണ് ഏകോപന സമിതി സഹായം വാഗ്ദാനം ചെയ്തിരുന്നത്. ഒന്നാം ഘട്ടമായി 20 ലക്ഷം രൂപ കൈമാറി.
മലവെള്ളപ്പാച്ചിലില്‍ 12 കടകള്‍ പൂര്‍ണമായും 20 ഓളം കടകള്‍ ഭാഗികമായും വെള്ളവും ചെളിയും കയറി നശിച്ചിരുന്നു. കടകള്‍ പൂര്‍ണമായി തകര്‍ന്നവര്‍ക്ക് അടുത്ത ഘട്ടത്തില്‍ ധനസഹായം വിതരണം ചെയ്യുമെന്നും വ്യാപാരികള്‍ പറഞ്ഞു. ഒന്നാം ഘട്ട ധനസഹായ വിതരണത്തോടൊപ്പം മൂന്ന് കടളുടെ ഉദ്ഘാടനവും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ല പ്രസിഡന്റ് പി കെ ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി സുനില്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സലിം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ, വൈസ് പ്രസിഡന്റ് സല്‍മ രാജു, ഏരത്ത് ഇഖ്ബാല്‍, ഫാദര്‍ വില്സന് മുട്ടത്തു കുന്നേല്‍, ജിജി കെ തോമസ്, അബ്ബാസ് കണേക്കല്‍ എന്നിവര്‍ സംസാരിച്ചു.