മുക്കാളി: ചോമ്പാല സിഎസ്ഐ ക്രിസ്ത്യൻ മുള്ളർ വിമൻസ് കോളജ് വിദ്യാർഥിനികൾ സമാഹരിച്ച ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അർച്ചന രാജൻ, വിദ്യാർഥിനികളായ റിഫ ഫാത്തിമ, ആര്യ, ആയിഷ
റിഫ, ഫാത്തിമ ഷസിയ, അദീന എന്നിവർ ചേർന്ന് വടകര തഹസിൽദാർ സുരേഷ് ചന്ദ്ര ബോസിനെ തുക ഏൽപ്പിച്ചു. മുപ്പതിനായിരം രൂപയാണ് ഇവർ ശേഖരിച്ചത്.