തിരുവനന്തപുരം: സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ അനുഭവിക്കുന്ന ലൈംഗിക ആരോപണങ്ങള്‍
അന്വേഷിക്കാന്‍ ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
ഉയര്‍ന്ന വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടം ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ്. ഐജിപി ജി സ്പര്‍ജന്‍കുമാര്‍, ഡിഐജി എസ് അജീത ബീഗം, ക്രൈംബ്രാഞ്ച് എസ്പി മെറിന് ജോസഫ്, കോസ്റ്റല്‍ പോലീസ് എഐജി ജി പൂങ്കുഴലി, പൊലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്റെ, എഐജി അജിത്ത് വി, ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനന് എന്നിവരാണ് സംഘത്തിലുള്ളത്.
ആക്ഷേപം ഉന്നയിച്ചവരില്‍ നിന്നു പ്രത്യേക സംഘം മൊഴിയെടുക്കും. മുഖ്യമന്ത്രിയും ഡിജിപിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആരോപണം ഉന്നയിച്ചവര്‍ പരാതിയില്‍ ഉറച്ചു നിന്നാല്‍ കേസെടുക്കും. ഹേമ കമ്മിറ്റി
റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ പുതിയ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് നടപടി.