വടകര: പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് കുട്ടോത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. ‘സ്വാതന്ത്ര്യം തന്നെ അമൃതം’ എന്ന പരിപാടിയിൽ എൽ പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 112 മത്സരാർഥികൾ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം സുധീഷ് വള്ളിൽ നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡണ്ട് വി. പ്രദീപ്കുമാർ

അധ്യക്ഷത വഹിച്ചു.വിജയികൾക്കുള്ള സമ്മാനദാനം സി. പി. ബിജു പ്രസാദ് നിർവഹിച്ചു. സെക്രട്ടറി ടി. ബാലകൃഷ്ണൻ സ്വാഗതവും ജി. ശ്രീനാഥ് നന്ദിയും പറഞ്ഞു. എൻ. കൃഷ്ണൻ, എൻ. ബി. പ്രകാശ് കുമാർ, ആർഷ കെ. കിഷോർ എന്നിവർ ക്വിസ് മത്സരം നിയന്ത്രിച്ചു.
എൽ. പി. വിഭാഗം ഒന്നാം സ്ഥാനം സൂര്യ നന്ദു പി. കെ. (മേപ്പയിൽ ഈസ്റ്റ് എസ്. ബി. സ്കൂൾ ), രണ്ടാം സ്ഥാനം ആൻവിയ എൻ. (പാലയാട് എൽ. പി ), മൂന്നാം സ്ഥാനം അൻവിദ എൻ. എം. (മേപ്പയിൽ ഈസ്റ്റ് എൽ. പി )

യു. പി. വിഭാഗം ഒന്നാം സ്ഥാനം ദിൽനാദ് (ജി. എച്. എസ്. വാളയാട്, വയനാട് ), രണ്ടാം സ്ഥാനം അനുർവിദ് (കാർത്തികപ്പള്ളി യു പി ), മൂന്നാം സ്ഥാനം അന്വർത് (കാർത്തികപ്പള്ളി )
ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം അൻവിയ (ജെ എൻ എം എഛ് എസ് പുതുപ്പണം ), രണ്ടാം സ്ഥാനം പ്രിതിവിക് പി പി (ജി. എച് എസ് ചോറോഡ് ), മൂന്നാം സ്ഥാനം അസ്വിൻ വി അശോക് (വട്ടോളി നാഷണൽ ഹൈസ്കൂൾ )