അരൂർ: കനൽ സാംസ്കാരിക വേദിയുടെ രണ്ടാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി താലൂക്ക് ഹോമിയോ ആശുപത്രിയുടെ സഹകരത്തോടെ സൗജന്യ ഹോമിയോ ക്യാമ്പും, ബോധവൽക്കുന്ന ക്ലാസും നടത്തി. തൂണേരി ബ്ലോക്ക് ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപെഴ്സൺ ബിന്ദു പുതിയോട്ടിൽ ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം രവി കൂടത്താങ്കണ്ടി

അധ്യക്ഷത വഹിച്ചു. ഡോ. ആശാപ്രസാദ്, ഡോ .സി പ്രവീണ, ഡോപി.പി മിന്നത്ത് എന്നിവർ ക്ലാസെടുത്തു. കലാ- സാംസ്കാരി പ്രവർത്തനങ്ങൾക്ക് പുറമെ കൃഷിക്കും വലിയ പരിഗണന നൽകുന്ന കൂട്ടായ്മയാണിത്. തോലേരി രാജൻ, വി.ടി രാജീവൻ എന്നിവർ പ്രസംഗിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.