ചൊക്ലി: മത്തിപറമ്പില് വൻ ശീട്ടുകളി സംഘത്തെ പിടികൂടി. മത്തിപറമ്പിലെ കണ്ടോത്ത് കോഴി ഫാമിലെ ഷെഡില്‍ വെച്ച് ശീട്ടുകളിക്കുകയായിരുന്ന പത്തംഗ സംഘത്തെയാണ് ചൊക്ലി സബ് ഇൻസ്പെക്ടർ ആർ.എസ്.രഞ്ജുവിൻ്റെ നേതൃത്വത്തിലുള്ള സംഘം

പിടികൂടിയത്. സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. തലശ്ശേരി എസിപി ഷഹിൻ ഷാന്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊക്ലി പോലീസിൻ്റെ നേതൃത്വത്തില്‍ പ്രദേശം നിരീക്ഷിച്ചു വരുന്നതിനിടെയാണ് സംഘം പിടിയിലായത്.