വടകര: എംയുഎംവിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്കീം ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ് ‘സ്നേഹത്തലോടല്‍’ ആവേശം പകര്‍ന്നു. ക്യാമ്പിനോടനുബന്ധിച്ച് വടകര ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നടന്ന സുഖദം സൗജന്യ ആയുര്‍വേദ ക്യാമ്പില്‍ നൂറോളം പേര് പരിശോധനക്കെത്തി. ക്യാമ്പില്‍ എല്ലാവിധ മരുന്നുകളും

സൗജന്യമായി വിതരണം ചെയ്തു. വടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.എസ്.ദീപു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ടി.യൂനുസ് അധ്യക്ഷത വഹിച്ചു. ഡോക്ടര്‍മാരായ ടി.എസ്.തുഷാര്‍, ബീഗം യാസ്മിന ഹുസൈന്, ഷഹാന, സീനിയര്‍ അധ്യാപകന് മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് ഷനൂദ്, റഹീം ടി പി, സുല്ഫത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രകൃതി ദുരന്തത്തിന് സാക്ഷ്യം വഹിച്ച വയനാട്ടിലെ സഹോദരങ്ങളുടെ പുനരധിവാസത്തിനുവേണ്ടി കേരളത്തിലെ എന്‍എസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ നിര്‍മിക്കുന്ന 150 വീടുകള്‍ക്കായി ഫസ്റ്റ് എയ്ഡ് ചാലഞ്ച് എന്ന

പരിപാടിയിലൂടെ ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. വളണ്ടിയര്‍മാര്‍ തയ്യാറാക്കിയ ഫസ്റ്റ് എയ്ഡ് കിറ്റുകള്‍ സ്കൂള്‍ പരിസരങ്ങളില്‍ വിതരണം ചെയ്ത് ധനസമാഹരണം നടത്തി. ലിംഗ സമത്വം ഊന്നി പറഞ്ഞുള്ള ജന്‍ഡര്‍ പാര്‍ലമെന്റില്‍ അധ്യാപിക സൗമ്യ മോഡറേറ്റര്‍ ആയി. അനുദിനം വര്‍ധിച്ചുവരുന്ന സ്ത്രീ ചൂഷണം, ലിംഗ ഭേദ വിവേചനം, സ്ത്രീധന ദുരാചാരം എന്നിവക്കെതിരെ സമത്വ ജ്വാല സംഘടിപ്പിച്ചു. വടകര വനിത പോലീസ് സെല്ലിലെ സിവില്‍ പോലീസ് ഓഫീസര്‍ ബിജി സജീവന് ലീഡര്‍ക്ക് ജ്വാല കൈമാറിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീ ചൂഷണത്തിനെതിരെ വളണ്ടിയര്‍മാര്‍ പ്രതിജ്ഞയെടുത്തു.