തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരേ ഉയർന്ന ആരോപണത്തിൽ അ
ന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയാണ് പരാതി നല്‍കിയത്. ബംഗാളി നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രഞ്ജിത്തിനെതിരെ അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.
കഴിഞ്ഞദിവസമാണ് ബംഗാളി നടി രഞ്ജിത്തിനെതിരേ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയത്. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന് മോശമായി പെരുമാറിയെന്ന് നടി വെളിപ്പെടുത്തി.
സംഭവത്തില്‍ ഡോക്യുമെന്ററി സംവിധായകന് ജോഷിയോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് തനിക്ക് ഒരു സിനിമയിലും അവസരം കിട്ടിയില്ല. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ലെന്നും അവർ പറഞ്ഞിരുന്നു.
എന്നാൽ സംഭവത്തിൽ രഞ്ജിത്തിനെ പിന്തുണച്ചുകൊണ്ട് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന് രംഗത്തെത്തിയിരുന്നു. ര
ഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണ്.
ആരോപണത്തിന്റെ പേരില്‍ കേസെടുക്കാനാകില്ല. പരാതി ഉണ്ടെങ്കില്‍ കേസെടുക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.