മുയിപ്പോത്ത്: ആവള മാനവകലാവേദി പ്രവര്‍ത്തകനും അധ്യാപകനും കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് ആവള കുട്ടോത്ത് പ്രദേശത്തെ നിറസാന്നിധ്യവുമായിരുന്ന ബാണത്തൂര് നാരായണന് നമ്പൂതിരിയുടെ അഞ്ചാം ചരമവാര്‍ഷികം ആചരിച്ചു. മാനവകലാവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചരമദിനാചരണം ബാലസാഹിത്യകാരന്‍ ബാലകൃഷ്ണന് എടക്കയില്‍ ഉദ്ഘാടനം ചെയ്തു. ബൈജു ആവള അധ്യക്ഷത വഹിച്ചു. സി.എം.ഗംഗാധരന്, കെ.അപ്പുക്കുട്ടി, വിജയന് ആവള, രാജന് അരീക്കല്‍, ടി.എം.രാഘവക്കുറുപ്പ്, ടി.പി.മൊയ്തു, വി.കെ.നൗഷാദ്, കെ.മൊയ്തീന് എന്നിവര്‍ സംസാരിച്ചു. പി.എം.സുധാകരന് സ്വാഗതവും വിജയന് മലയില്‍ നന്ദിയും പറഞ്ഞു.