കൊയിലാണ്ടി: ദേശീയപാതയില്‍ കൊയിലാണ്ടി 14-ാം മൈല്‍സില്‍ മരം കടപുഴകി വീണ് ഗതാഗതം താറുമാറായി. ശനിയാഴ്ച
ഉച്ചക്ക് ശേഷം ആണ് മരം വീണത്. ഇലക്ട്രിക്ക് ലൈനും പൊട്ടി വീണു. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന് അഗ്നിരക്ഷാസേന എത്തുകയും മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. സ്റ്റേഷന് ഓഫീസര്‍ സി കെ മുരളീധരന്റെ നേതൃത്വത്തില്‍ എഎസ്ടിഒ ജോയ് എബ്രഹാ, ഗ്രേഡ് എഎസ്ടിഒ മജീദ്, എഫ്ആര്‍ഒമാരായ ഹേമന്ദ് ബി, സുകേഷ് കെബി, അനൂപ് എന്‍പി, നിതിന്‍രാജ്, ഇന്ദ്രജിത്ത്, ഹോംഗാര്‍ഡ് പ്രദീപ് സി എന്നിവര്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടു.
