കല്ലാച്ചി: വെള്ളിയാഴ്ച രാത്രി വൈകി വിഷ്ണുമംഗലം പുഴയില്‍ ചാടി മരിച്ച വളയത്തെ യുവ വ്യാപാരി റോഷിബിന്റെ മൃതദേഹം
വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വളയം വില്ലേജ് ഓഫീസിനടുത്ത വീട്ടുവളപ്പില്‍ സംസ്കരിച്ചു. റോഷിബിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പുറമെ വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ്, വളയം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് വി.പി ശശിധരന്, സിപിഎം നാദാപുരം ഏരിയാ സെക്രട്ടറി പി.പി.ചാത്തു, എം.ദിവാകരന്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോഹനന് പാറക്കടവ്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രവീഷ് വളയം, ബി.ജെ.പി നേതാവ് കെ.ടി.കുഞ്ഞികണ്ണന്‍ തുടങ്ങിയവര്‍ ആശുപതിയിലും വീട്ടിലും എത്തി അനുശോചനം അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകനാണ് റോഷിബ്. പതിറ്റാണ്ടുകളായി വളയത്ത് സ്വര്‍ണാഭരണ നിര്‍മാണ വിദഗ്ധനും വ്യാപാരിരുമായ ഇടീക്കുന്നുമ്മല്‍ ബാബുവിന്റെയും രാധയുടെയും മൂത്ത മകനാണ് റോഷിബ്. ഭാര്യ: ശ്രുതി (ടാറ്റ മോട്ടോഴ്സ് കല്ലാച്ചി). മക്കള്‍:
റിയാല്‍ (വിദ്യാര്‍ഥി വളയം യുപി സ്കൂള്‍), റിവാന്‍ (എല്‍കെജി പ്രൊവിഡന്‍സ് സ്കൂള്‍ കല്ലാച്ചി). സഹോദരങ്ങള്‍: ബിഥുന്‍, സരുണ്‍.

