വിട പറഞ്ഞത് ആസ്വാദകരെ പുളകം കൊള്ളിച്ച ഗായകന്
കൊയിലാണ്ടി: ജനകീയ ഗായകന് മണക്കാട് രാജന് വിട പറഞ്ഞു. എണ്‍പതുകളില്‍ കേരളത്തിലെ ഗാനമേള സദസ്സുകളില്‍ മുഖ്യ ഗായകനായിരുന്ന മണക്കാട് രാജന്. ഉത്സവ പറമ്പുകളിലും കലാസമിതി വാര്‍ഷികങ്ങളിലും രാജന്റെ പാട്ടുകള്‍ ആസ്വാദകര്‍ക്ക് പ്രിയ ഗാനങ്ങളായി. മലയാളത്തിലെ പ്രധാന ഗായകരുടെ ഗാനങ്ങള്‍ സ്വതഃസിദ്ധമായ ശബ്ദത്തില്‍ പാടി ആസ്വാദകരെ പുളകം കൊള്ളിച്ച രാജന് കുറച്ചു കാലമായി അവശനായിരുന്നു. ”ഓളം മാറ്റി മുന്‍പേ പോയ് വരും” എന്ന തുടങ്ങുന്ന പാട്ട് രാജന്റെ ഹിറ്റ് ഗാനമായിരുന്നു. സ്റ്റേജ് പരിപാടികളില്‍ ഈ ഗാനം മണക്കാട് രാജന് പാടുമ്പോള്‍ നിറഞ്ഞ കരഘോഷം നല്‍കിയാണ് പ്രോല്‍സാഹിപ്പിച്ചത്. സമീപകാലം വരെ ഗാനമേളകളില്‍ സജീവ സാന്നിധ്യമായിരുന്നു
കലാസമിതകള് സജീവമായിരുന്ന കാലത്ത് രാജേട്ടനില്ലാത്ത വാര്‍ഷികങ്ങള്‍ സംഘാടകര്‍ക്ക് ആലോചിക്കാന്‍ പോലും കഴിയില്ലായിരുന്നു.
ഉത്സവങ്ങളില്‍, കല്യാണ വീടുകളില്‍, സൗഹൃദ സദസുകളില്‍ വേദിയുടെ വലുപ്പചെറുപ്പം നോക്കാതെ ഗാനങ്ങള്‍ ആലപിച്ച രാജന് ഇനി ഓര്‍മ്മകളില്‍.
-സുധീര്‍ കൊരയങ്ങാട്