പയ്യോളി: തിക്കോടിയന് സ്മാരക ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗത്തില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍’ അ, ആ- The beginning എന്ന പേരില്‍ ദ്വിദിന ക്യാമ്പിന് തുടക്കമായി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബിനു കാരോളി മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. തച്ചന്‍കുന്ന് ഗവ: ആയുര്‍ വേദ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ നടന്ന ‘സുഖദം’ ആയൂര്‍വേദ ക്യാംമ്പില്‍ 150 ഓളം പേര് പരിശോധനക്കെത്തി. എല്ലാവിധ മരുന്നുകളും സൗജന്യമായി വിതരണം ചെയ്തു. വയനാടിനൊരു കൈത്താങ്ങായി വിദ്യാര്‍ഥികള്‍ ക്ലീനിംഗ് ലോഷന്‍ നിര്‍മിച്ച് ലോഷന്‍ ചലഞ്ചിലൂടെ വിതരണം ചെയ്തു. ലോഷന്‍ ചലഞ്ചിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് നിര്‍വ്വഹിച്ചു. ലിംഗ സമത്വം ഊന്നി പറഞ്ഞു കൊണ്ട് ജെന്‍ഡര്‍ പാര്‍ലമെന്റ് നടന്നു. സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ വനിതാ ശിശു വകുപ്പുമായി സഹകരിച്ചു കൊണ്ട്
വൈകുന്നേരം സമത്വ ജ്വാല തെളിയിക്കപ്പെട്ടു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ സ്ത്രീ ചൂഷണത്തിനെതിരെ പ്രതിജ്ഞയെടുത്തു.