വടകര: തോടന്നൂര്‍ ഇരീലോട്ട് മൊയ്തു ഹാജി (65) അബുദാബിയില്‍ അന്തരിച്ചു. ഇന്ന് വെളുപ്പിന് അബുദാബിയില്‍ താമസിക്കുന്ന
മുറിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. ദീര്‍ഘകാലമായി അബുദാബിയില്‍ പോലീസ് വകുപ്പില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മക്കള്‍: മര്വാന് (ഖത്തര്‍), മുഹ്സിന (ചെന്നൈ), മുബീന (ഖത്തര്‍). മരുമക്കള്‍: നാജിദ (ഖത്തര്‍), കുഞ്ഞമ്മദ് (ചെന്നൈ), ഷംസീര്‍ (ഖത്തര്‍). നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം അബുദാബിയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
