വടകര: നമുക്ക് ചേരാത്തവരുമായി ചങ്ങാത്തം ഉണ്ടായാല്‍ അത് ഗുണം ചെയ്യില്ലെന്ന് പോലീസിനെ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി
പിണറായി വിജയന്. സമൂഹത്തില്‍ നിന്നു തിരസ്കരിക്കപ്പെട്ട ആളുകള്‍ നടത്തുന്ന വിരുന്നുകളില്‍ ചങ്ങാത്തത്തിന്റെ പേരില്‍ പോലീസുകാര്‍ പങ്കെടുക്കുന്നതും ഫോട്ടോ എടുക്കുന്നതും അവ പങ്കുവെയ്ക്കുന്നതും സേനയുടെ അന്തസ് കെടുത്തും. ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഇരിങ്ങല്‍ സര്‍ഗാലയയില്‍ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് 34-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
”നമ്മള് സംതൃപ്തമായ ജീവിതം നയിക്കണം. അതെങ്ങനെയാ സാധിക്കുക. നമുക്കുള്ള വരുമാനം കൊണ്ട് ജീവിക്കാന്‍ കഴിയണം. ആ ജീവിതം എല്ലാ കാലവും സംതൃപ്തമായിരിക്കും. പലതും ചുറ്റുപാട് കാണും. അതില്‍ നിന്നെല്ലാം ഇങ്ങ് പോരട്ടെ എന്ന് വിചാരിച്ചാല്‍ ജീവിതം സംതൃപ്തമാവില്ല. ഒരിക്കലും സംതൃപ്തമാവില്ല. നല്ല രീതി സ്വീകരിച്ച് പോകാന്‍ കഴിയണം. നമ്മള് അധ്വാനിച്ചുണ്ടാക്കിയ
പണം കൊണ്ടാണ് നമ്മള് ജീവിക്കുന്നത്, വല്ലവന്റെയും പണം കൊണ്ടല്ലെന്ന് ആരുടേയും മുഖത്ത് നോക്കി അന്തസ്സോടെ പറയാന്‍ കഴിയണം. അതാണ് നമ്മുടെ നാട് പൊതുവെ ആഗ്രഹിക്കുന്നത്. വഴി തെറ്റിപോകുന്നവരെ തിരുത്താന്‍ കഴിയുകയും വേണം”-മുഖ്യമന്ത്രി പറഞ്ഞു. ദുരന്തമുഖത്ത് സമര്പണം നടത്തിയവരാണ് നമ്മുടെ പോലീസ് സേന. ഇതിനു പുറമെ അവരുടെ വേതനം കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് ഉദാത്ത മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ആര്.പ്രശാന്ത് അധ്യക്ഷത വഹിച്ചു. നിര്‍വാഹക സമിതി അംഗം സി കെ സുജിത്ത് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹെബ്, നോര്‍ത്ത് സോണ്‍ ഐജി പി.കെ.സേതുരാമന്, കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസ്, കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി പി.നിധിന് രാജ്, അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സുഗതന്, പോലീസ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.വി.പ്രദീപന് എന്നിവര്‍ പ്രസംഗിച്ചു.
ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്.ബിജു സ്വാഗതവും കോഴിക്കോട് റൂറല്‍ ജില്ല സെക്രട്ടറി പി.മുഹമ്മദ് നന്ദിയും പറഞ്ഞു.