വാണിമേല്‍: വിലങ്ങാട് ഉരുള്‍ പൊട്ടലില്‍ കൃഷിയും കൃഷിഭൂമിയും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി പ്രത്യേക പാക്കേജ്
അനുവദിക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി കെ.കെ .അബ്ദുറഹിമാന് ആവശ്യപ്പെട്ടു. ദുരന്ത ബാധിതരായ കര്‍ഷകരുടെ വിവരശേഖരണം നടത്തുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും വാണിമേല്‍ ലീഗ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിശക്തമായ ഉരുള്‍ പൊട്ടലാണ് വിലങ്ങാട് ഉണ്ടായത്. വന്‍ ആള്‍നാശം വയനാട് ഉരുള്‍ പൊട്ടലിനെ ഭീകരമാക്കിയത് കൊണ്ടാണ് വിലങ്ങാട് വേണ്ടത്ര ശ്രദ്ധിക്കാതെ പോയത്. എന്നാല്‍ വയനാടിനെ അപേക്ഷിച്ചു ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടായത് വിലങ്ങാടാണ്. വിലങ്ങാട് നൂറോളം സ്ഥലങ്ങളില്‍ ഉരുള്‍ പൊട്ടിയതായാണ് ഡ്രോണ്‍ സര്‍വ്വേ പറയുന്നത്. അതില്‍ പലതും വലിയ തോതിലുള്ള കൃഷിനാശത്തിനിടയാക്കിയിട്ടുണ്ട്. കൃഷിഭൂമികള്‍ പലതും കുത്തിയൊലിച്ചു പോയിരിക്കുകയാണ്. അവശേഷിക്കുന്നവ കൃഷിയോഗ്യമല്ലാത്ത വിധം പാറയും മണ്ണും മൂടിക്കിടക്കുന്നു. ഇരുപത്തഞ്ച് കോടിയിലധികം രൂപയുടെ നഷ്ടമാണ് കൃഷിമേഖലയില്‍ മാത്രം കണക്കാക്കുന്നത്. വീടുകള്‍
നഷ്ടപ്പെട്ടതിന്റെ കണക്കുകള്‍ ഇതിന് പുറമെയുണ്ട്. പതിനേഴ് വീടുകള്‍ പൂര്‍ണമായും പതിനഞ്ചോളം വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. മറ്റു കെട്ടിടങ്ങളും വ്യാപാരികള്‍ക്കുണ്ടായ നഷ്ടങ്ങളും വേറെയും. ദുരന്തം നടന്നു ഇത്ര ദിവസമായിട്ടും പ്രാഥമിക സാമ്പത്തിക സഹായം പോലും ആര്‍ക്കും നല്‍കിയിട്ടില്ല. അത്യാവശ്യങ്ങള്‍ക്ക് കയ്യില്‍ കാശില്ലെന്ന സ്ഥിതി പലരെയും പ്രയാസപ്പെടുത്തുന്നു. സര്‍ക്കാറിന്റെ അടിയന്തര സാമ്പത്തിക സഹായം ഇക്കാര്യത്തില്‍ ആവശ്യമാണെന്ന് യോഗം അഭ്യര്‍ഥിച്ചു.
എസ്കെഎസ് ജില്ലാ പസിഡന്റ് ഒ.പി.മൊയ്തു അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.കെ.മൂസ, വാണമേല് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ, പി.ബീരാന്‍കുട്ടി, കെ.കെ.അന്ത്രു, സി.വി.മൊയ്തീന്, മാമുക്കുട്ടി മായനാട്, അബ്ദുല്ല വല്ലന്‍കണ്ടത്തില്‍, എ.കെ.റഷീദ്, എം.കെ.മജീദ് എന്നിവര്‍ പ്രസംഗിച്ചു.
സ്വതന്ത്ര കര്‍ഷക സംഘം നേതാക്കളുടെ വലിയൊരു സംഘം പാനോം, അടിച്ചിപ്പാറയടക്കമുള്ള ദുരന്ത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
ഉരുള്‍ പൊട്ടലില്‍ മരണപ്പെട്ട മാത്യുവിന്റെ വീട്ടില്‍ നേതാക്കളെത്തി ആശ്വാസം പകര്‍ന്നു.