വളയം: കൃഷിഭവന്റെ പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചുഴലി ഗവ.എല്‍പി സ്കൂളിലേക്ക് ലഭ്യമാക്കുന്ന പച്ചക്കറി തൈകള്‍ വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് വിദ്യാര്‍ഥികള്‍ക്ക് കൈമാറി. ചടങ്ങില്‍ വളയം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെവിനോദന്, ഗ്രാമപഞ്ചായത്ത് അംഗം ദേവി,

എച്ച്എം അനിത, കൃഷി ഓഫീസര്‍ അശ്വതി, അസിസ്റ്റന്റ് ശ്രുതിമോള്‍, അധ്യാപികമാരായ ബീന, ജെസി, സ്കൂള്‍ വികസന സമിതി ചെയര്മാന് കെ.കെ.കുമാരന്, പി.ടി.എ പ്രസിഡന്റ് പി.പി.ഷൈജു എന്നിവര്‍ പങ്കെടുത്തു.