പയ്യോളി: തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്പോർട്സ് മത്സരം പയ്യോളി പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഓഫീസർ ഏ.കെ സജീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ബിജു കാരോളി,പ്രിൻസിപ്പൽ ഇൻ ചാർജ് എം ഷൈമ , ഡപ്യൂട്ടി ഹെഡ്മാസ്റ്റർ എം ആബിദ, വി
എച്ച് എസ് ഇ പ്രിൻസിപ്പൽ വി നിഷ. പി.ടി.എ വൈസ് പ്രസിഡണ്ട് മൊയ്തീൻ പെരിങ്ങാട്, പി.ടി.എ മെമ്പർ ലിഷ കൈനോത്ത്, സനിത യു.വി , വിജീഷ് സി എന്നിവർ സംസാരിച്ചു . 800 ഓളം വിദ്യാർഥികൾ മേളയിൽ പങ്കെടുത്തു. കഴിഞ്ഞവർഷം ദേശീയതല മത്സരത്തിൽ ഇവിടുത്തെ വിദ്യാർഥികൾ പങ്കെടുത്തിട്ടുണ്ട്.