നരിപ്പറ്റ: കുളങ്ങരത്ത്-കോയ്യാല്‍ വഴി വാളൂക്കിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് അനുവദിക്കണമെന്ന് കോണ്‍ഗ്രസ് നരിപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നാദാപുരം പഞ്ചായത്ത് ഓഫീസില്‍ നടന്ന അദാലത്തില്‍ വകുപ്പ് മന്ത്രിക്കും നാദാപുരം എംഎല്‍എ ഇ.കെ.വിജയനും അപേക്ഷ സമര് പ്പിച്ചു. നരിപ്പറ്റ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്

സി.കെ.നാണു, ബ്ലോക്ക് കോണ്‍ഗ്രസ് ട്രഷറര്‍ പി.അരവിന്ദന്റെയും നേതൃത്വത്തിലുള്ള സംഘമാണ് അദാ ലാത്തില്‍ പങ്കെടുത്ത് സംസാരിച്ചത്. ഗതാഗതം സുഗമമായാല്‍ സ്വകാര്യ ബുസുകളും ട്രിപ്പ് നടത്താന്‍ സന്നദ്ധത അറിയിച്ചതായി നേതാക്കള്‍ സൂചിപ്പിച്ചു.