നാദാപുരം: ഇരിങ്ങണ്ണൂര്‍-വടകര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചക്കര ബസിന്റെ ഒരു ദിവസത്തെ കളക്ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പത്മിനിക്ക് ബസ് ഉടമ അജീഷ് തുക കൈമാറി. ഷീമ വള്ളില്‍, ടി.വി.ഗോപാലന്, ടി.പി.ശരത് തുടങ്ങിയവര്‍ സംബന്ധിച്ചു.