വിലങ്ങാട്: ഉരുള്‍ പൊട്ടല്‍ ദുരിത മേഖലകളിലെ കാഴ്ചകള്‍ ഭീകരമാണെന്നും കേട്ടറിഞ്ഞതിനേക്കാള്‍ വലിയ നാശനഷ്ടങ്ങളാണ് വിലങ്ങാടും പരിസര പ്രദേശങ്ങളിലുമുണ്ടായതെന്ന് സമാജ് വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ സജി പോത്തന് തോമസ് പറഞ്ഞു. വിലങ്ങാട്ട് ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം. വിലങ്ങാടിന് വേണ്ടി പാര്‍ലിമെന്റില്‍ സമാജ് വാദി ശബ്ദമുയര്‍ത്തും. വിലങ്ങാട് നിവാസികളുടെ ദുരിതങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്റെയും ശ്രദ്ധയില്‍പ്പെടുത്തും. പാര്‍ലമെന്റില്‍ 37 എംപിമാരും രാജ്യസഭയില്‍ ഒമ്പത് അംഗങ്ങളും പാര്‍ട്ടിക്കുണ്ട്. ദേശീയ ദേശീയ അധ്യക്ഷനുമായി ആലോചിച്ച് ഈ വിഷയത്തില്‍ ഇടപെടും-സജി പോത്തന് പറഞ്ഞു. ഉരുള്‍പൊട്ടലില്‍ ജീവന് നഷ്ടമായ കളത്തിങ്കല്‍ മാത്യുവിന് മരണാനന്തരമായി ജീവന് രക്ഷാ പതക് ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞായന്‍ കുട്ടി, സംസ്ഥാന സെക്രട്ടറി ജനറല്‍ സുകേശന് നായര്‍, നേതാക്കളായ സാബു കക്കട്ടില്‍, എം.പി.സഞ്ജയ് ബാവ, അമ്പലക്കണ്ടി അബ്ദുള്‍ റഹിമാന്‍, രാജേഷ് പാനൂര്‍, കബീര്‍ അമ്പലക്കണ്ടി, ജനകീയ കൂട്ടായ്മ നേതക്കളായ കെ കെ സി സഫ്വാന്, കളത്തില്‍ ഇക്ബാല്‍, ജോണി മുല്ലക്കുന്നേല്‍, ഡോ.ഹമീദ്, രാജന് പി കെ എന്നിവരും അനുഗമിച്ചു.