നാദാപുരം: വില്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ ജിയാറുള്‍ മീര്‍ (33), തഹറപ്പ് ഹല്‍ദാര്‍ (44), അലാവുദീന്‍ ഷെഖ് (26), മഥാപ്പൂര്‍ സ്വദേശി അബ്ദുറഹീം ഷെഖ് (28)
എന്നിവരെയാണ് വളയം എസ്ഐ എം.പി.വിഷ്ണു അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്ഐയും സംഘവും നടത്തിയ പരിശോധനയിലാണ് 650 ഗ്രാം കഞ്ചാവ് പിടികൂടിയത്. സിപ്പ് ലോക്ക് കവറുകളിലാക്കി വില്പനക്ക് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ശേഖരം.