പയ്യോളി: കെപിസിസി തീരുമാനപ്രകാരം സംഘടിപ്പിച്ച കൊയിലാണ്ടി നിയോജക മണ്ഡലം കോണ്‍ഗ്രസ് ക്യാമ്പ് ഇരിങ്ങല്‍ സര്‍ഗാലയ ഓഡിറ്റോറിയത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയിലെ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാകണമെന്നും തദ്ദേശ തെരഞ്ഞെടുപ്പിന് ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം മാനദണ്ഡമാക്കിയുള്ള പ്രവര്‍ത്തനമല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പയ്യോളി, കൊയിലാണ്ടി മുന്‍സിപ്പാലിറ്റികളും ചേമഞ്ചേരി,

ചെങ്ങോട്ട് കാവ്, മൂടാടി, തിക്കോടി ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്ന കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഭരണ സമിതി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നതിന് ഉതകുന്ന കാര്യങ്ങള്‍ മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. നിയോജക മണ്ഡലത്തിന്റെ ചാര്‍ജ് വഹിക്കുന്ന കെപിസിസി മെമ്പര്‍ കെ.രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ: കെ.പ്രവീണ്‍ കുമാര്‍ മാര്‍ഗരേഖ അവതരിപ്പിച്ചു. ത്രിതല തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തന രൂപരേഖയയും അതിനാവശ്യമായ മുന്നൊരുക്കങ്ങളും അദ്ദേഹം വിശദീകരിച്ചു. കെപിസിസി

സെക്രട്ടറിമാരായ അഡ്വ ഐ.മൂസ, സുനില്‍ മടപ്പളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഡിസിസിയുടെ നിദ്ദേശാനുസരണമുള്ള 125ഓളം പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു. കെപിസിസി മെമ്പര്‍ മഠത്തില്‍ നാണു വിലങ്ങാടും വയനാട്ടിലും ഉരുള്‍പൊട്ടലില്‍ ജീവന് നഷ്ടമായവരുടെ പേരില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സേവാദള്‍ ദേശീയ സെക്രട്ടറി വേണുഗോപാല്‍ വന്ദേമാതര ഗാനം ആലപിച്ചു. മണ്ഡലം കമ്മറ്റികള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് മാര്‍ഗരേഖയില്‍ അവതരിപ്പിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിന്

ആവശ്യമായ ഡീലിമിറ്റേഷന്‍ കമ്മറ്റിക്കും കോര്‍ കമ്മറ്റിക്കും യോഗം രൂപം നല്കി. ഓഗസ്റ്റ് 30ന് മുന്‍പ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ ക്യാമ്പ് എക്സിക്യൂട്ടീവുകള്‍ ചേരാനും തീരുമാനിച്ചു. ഗ്രൂപ്പ് ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ അതാത് മണ്ഡലം പ്രതിനിധികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഡിസിസി ഭാരവാഹികളായ വി.പി.ഭാസ്കരന്, അഡ്വ വിജയന്, കെപിസിസി മെമ്പര്‍ മഠത്തില്‍ നാണു എന്നിവര്‍ അടങ്ങിയ പ്രസീഡിയം യോഗ നടപടികള്‍ നിയന്ത്രിച്ചു. കോണ്‍ഗ്രസ് പയ്യോളി ബ്ലോക്ക് പ്രസിഡന്റ് കെ.ടി.വിനോദന്‍ സ്വാഗതവും കെപിസിസി മെമ്പര്‍ രത്നവല്ലി നന്ദിയും പറഞ്ഞു.