വടകര: യു.എ.ഇ യിൽ പ്രവർത്തിക്കുന്ന മടപ്പള്ളി കോളേജ് പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ മടപ്പള്ളി കോളേജ് ആലും നിഫോറം (എം.ജി.സി.എ) കോളേജിലെ പഠനത്തിൽ മികവു പുലർത്തുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് ഷിനു പി.എം ഉൽഘാടനം ചെയ്തു. തുടർച്ചയായി 5 വർഷമായി ഇവിടുത്തെ സാമ്പത്തികമായി പ്രയസമനു ഭവിക്കുന്ന ഓരോ ഡിപ്പാർട്ട്മെൻ്റിൽ നിന്നും തെരഞ്ഞെത്ത

വിദ്യാർഥികൾക്ക് നൽകി വരുന്ന ഈ പ്രോത്സാഹനം എറെ ശ്ലാഘനീയമായ പ്രവർത്തനമാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു. 10000 രൂപ വീതമാണ് ഓരോ വിദ്യാർഥിക്കു നൽകുന്നത്. ചടങ്ങിൽ എം.ജി.സി.എ പ്രസിഡണ്ട് കിഷൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഇസ്മയിൽ പുനത്തിൽ, മുസ്തഫ മുട്ടുങ്ങൽ , രാജൻ കൊളാവിപ്പാലം, സോമനാഥൻ സംസാരിച്ചു. കോ-ഓർഡിനേറ്റർ പ്രൊഫ. ജിനേഷ് സ്വാഗതവും പുഷ്പജൻ നന്ദിയും പറഞ്ഞു.