വടകര: രണ്ട് പതിറ്റാണ്ടിലധികമായി ആയഞ്ചേരി കേന്ദ്രീകരിച്ച് ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ആയഞ്ചേരി റിലീഫ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നിരത്തിലിറക്കുന്ന കരുണ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് ഓഗസ്റ്റ് 25 ഞായറാഴ്ച വൈകു: 4 മണിക്ക് ഷാഫി പറമ്പിൽ എംപി നിർവഹിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരള നദ്വത്തുൽ മുജാഹിദീൻ (കെഎൻഎം) സംസ്ഥാന ഉപാധ്യക്ഷൻ ഡോക്ടർ ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ കരുണ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാർ പി.പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. റിലീഫ്

വിംഗിൻ്റെ കീഴിലുള്ള മെഡിക്കൽ എയ്ഡ് സെൻ്ററിൻ്റെ ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ നിർവ്വഹിക്കും. കിടപ്പു രോഗികൾക്കുള്ള മരുന്ന് വിതരണ പദ്ധതിയായ
മെഡികെയറിന്റെ ഉദ്ഘാടനം മുൻ എംഎൽഎ പാറക്കൽ അബ്ദുല്ല നിർവ്വഹിക്കും.
അശരണരായ ആളുകൾക്ക് ഭക്ഷണ സാധനങ്ങൾ നൽകുന്ന വീ ഹെൽപിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നെല്യോട്ടുമ്മൽ അബ്ദുൽ ഹമീദ് നിർവഹിക്കും .

ചടങ്ങിൽ ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യമായ നാസർ മാസ്റ്റർ ആയഞ്ചേരിയെ ആദരിക്കും. പരിപാടിയുടെ ഭാഗമായി 25 ന് ഉച്ച 2.30 മുതൽ ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ആയഞ്ചേരി റിലീഫ് വിംഗ് ചെയർമാൻ ടി.പി മൊയ്തു ഹാജി, വൈസ് ചെയർമാൻ ഡോ:പി.പി ജമാൽ മുഹമ്മദ്, കൺവീനർ വി.കെ ജൗഹർ ജോ : കൺവിനർ പി.കെ അബ്ദുൽ അസീസ്, മീഡിയ & പബ്ലിസിറ്റി കൺവീനർ ഇസ്മായീൽ മാടാശ്ശേരി , കോ ഓഡിനേറ്റർ സി.കെ നജീബ് എന്നിവർ പങ്കെടുത്തു.