വടകര: ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപം നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളും പണവും അടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരികെ ലഭിച്ചു.
റോഡരികില്‍ നിന്ന് കളഞ്ഞുകിട്ടിയ പേഴ്സ് തിരിച്ചു നല്കി വീട്ടമ്മ മാതൃകയായി.
വടകര നാരായണ നഗരം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്തെ യോഗ പരിശീലന കേന്ദ്രത്തിലേക്ക് പോകുന്ന വഴിക്കാണ് വീട്ടമ്മ ഓര്‍ക്കാട്ടേരിയിലെ ഗായത്രി അശോകന് വിലയേറിയ രേഖകളും പണവും അടങ്ങിയ പേഴ്സ് കിട്ടിയത്. ഇത് യോഗ പരിശീലകനായ പടന്നയില്‍ അരവിന്ദനെ ഏല്പിച്ചു. അദ്ദേഹം പേഴ്സില്‍ നിന്ന് ലഭിച്ച വാഹന നമ്പര്‍ വടകര ആര്‍ടിഒ ഓഫീസ് ജീവനക്കാരന് അയച്ചു കൊടുത്തു. അതിലൂടെ യഥാര്‍ഥ ഉടമസ്ഥന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കുകയും തുടര്‍ന്ന് അദ്ദേഹത്തെ വിളിച്ചു വരുത്തി പേഴ്സ്
തിരിച്ചേല്‍പ്പിക്കുകയുമായിരുന്നു. കോഴിക്കോട് നല്ലളത്തെ മുഹമ്മദ്കുട്ടിയുടേതാണ് പേഴ്സ്. തലേന്ന് രാത്രി കോഴിക്കോട് നിന്ന് കണ്ണൂരേക്കു പോകുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപം നിര്‍ത്തിയപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ടത്. ആധാര്‍ കാര്‍ഡ്, എടിഎം കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വാഹനത്തിന്റെ പേപ്പറുകള്‍, 7500 രൂപ എന്നിവ പേഴ്സില്‍ ഉണ്ടായിരുന്നു. ഓര്‍ക്കാട്ടേരിയിലെ വ്യാപാരിയായ അശോകന്റെ ഭാര്യയാണ് ഗായത്രി. സൂര്യ യോഗ സെന്റര്‍ അംഗങ്ങള്‍ ഗായത്രിയെ അനുമോദിച്ചു. പേഴ്സ് കിട്ടി പെട്ടെന്നു തന്നെ ഉടമയെ ബന്ധപ്പെടാനും പിന്നാലെ പേഴ്സ് കൈമാറാനും വഴിയൊരുക്കിയ യോഗ പരിശീലകന് പടന്നയില്‍ അരവിന്ദന്റെ ഇടപെടലും അഭിനന്ദനം പിടിച്ചുപറ്റി.