പുറമേരി: പുറമേരി ഗ്രാമ പഞ്ചായത്ത് വാർഡ് 9 ലെ ഹരിത കർമ്മ സേന അംഗങ്ങൾ ബീന വി.എം, ഉഷ വാടിയുള്ളതിൽ എന്നിവർക്ക് അജൈവ മാലിന്യ ശേഖരണം നടത്തുന്നതിനിടെ മാലിന്യത്തിന്റെ കൂടെ സ്വർണ്ണ ലോക്കറ്റ് ലഭിച്ചു. കീഴമ്പിൽ താഴെ സുജിത്തിന്റെ വീട്ടിൽ വച്ചാണ് ലോക്കറ്റ് ലഭിച്ചത്. ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എത്തിച്ചു. ഗ്രാമ പഞ്ചായത്ത്

ഓഫീസിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ ജ്യോതി ലക്ഷ്മി ഇത് ഉടമസ്ഥർക്ക് കൈമാറി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജിഷ കെ എം,അസിസ്റ്റന്റ് സെക്രട്ടറി മീന സി കെ, വി ഇ ഒ പി ടി കെ അനീഷ്,ഹരിത കർമ്മ സേന കൺസോർഷ്യം ഭാരവാഹികളായ ജിഷ, ജോസ്ന എന്നിവർ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രതിനിധീ കരിക്കുന്ന വാർഡ് 9 ലെ ഹരിത കർമ്മ സേന അംഗങ്ങളായ ബീന വി എം, ഉഷ വാടിയുള്ളതിൽ എന്നിവരുടെ സത്യസന്ധതയെ അഭിനന്ദിച്ചു. സുജിത്തും കുടുംബവും

സ്വർണ്ണ ലോക്കറ്റ് സ്വീകരിച്ചു കൊണ്ട് കർമ്മ സേനയോട് നന്ദി രേഖപ്പെടുത്തി. മാലിന്യ മുക്തം നവകേരളം പദ്ധതി യിൽ മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന കർമ്മ സേന അംഗങ്ങളുടെ സമൂഹ്യ പ്രതിബന്ധതയും സത്യസന്ധതയും ഉറപ്പിക്കുന്ന രീതിയിൽ ആണ് മേൽ പ്രവൃത്തിയെ കാണാൻ കഴിയുക എന്നും പഞ്ചായത്ത് തുടർന്നും എല്ലാവരുടെയും സഹകരണം മാലിന്യ മുക്തം പരിപാടിയിൽ ഗ്രാമ പഞ്ചായത്തിനൊപ്പം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നതായും പഞ്ചായത്ത് പ്രസി.അഡ്വ വി.കെ ജ്യോതി ലക്ഷ്മി പറഞ്ഞു.