കല്ലാച്ചി: സിപിഐ നേതാവും നാദാപുരം മേഖലയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ
നിറസാന്നിദ്ധ്യവുമായിരുന്ന സി.കുമാരന്റെ എട്ടാം ചരമ വാര്‍ഷികദിനം ആചരിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം, നാദാപുരം ഗ്രാമ പഞ്ചായത്ത് അംഗം, ബിഡിസി മെമ്പര്‍, നാദാപുരം താലൂക്ക് ആശുപത്രി എച്ച്എംസി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സി.കുമാരന് നാടിന്റെ വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമായിരുന്നു. സിപിഐയുടെ നേതൃത്വത്തില്‍ കല്ലാച്ചിയില്‍ നടന്ന ദിനാചരണ പരിപാടിയുടെ ഭാഗമായി പ്രഭാതഭേരി, പതാക ഉയര്‍ത്തല്‍, സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം എന്നിവ നടന്നു.
അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ അസി.സെക്രട്ടറി അഡ്വ.പി.ഗവാസ് ഉദ്ഘാടനം ചെയ്തു. പി കെ കണാരന് പതാകഉയര്‍ത്തി.
ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി.സുരേഷ് ബാബു, രജീന്ദ്രന്‍ കപ്പള്ളി, സി.സുരേന്ദ്രന്, ടി സുഗതന്, ടി സുരേന്ദ്രന്, വൈശാഖ് കല്ലാച്ചി, സി.എച്ച് ദിനേശന്, ടി.പി ഷൈജു എന്നിവര്‍ പ്രസംഗിച്ചു.

അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ അസി.സെക്രട്ടറി അഡ്വ.പി.ഗവാസ് ഉദ്ഘാടനം ചെയ്തു. പി കെ കണാരന് പതാകഉയര്‍ത്തി.
