വടകര: എം.യു.എം.വി.എച്ച്എ.സ്എ.സ് വി എച് എസ് ഇ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമത്തിനെതിരെ ബോധവൽക്കരണ സദസ് സംഘടിപ്പിച്ചു. സംഗമത്തിന്റെ

ഉദ്ഘാടനം വടകര മുൻസിപ്പൽ വൈസ് ചെയർമാൻ സതീശൻ നിർവഹിച്ചു. റഹീം ടീ പി, ഹാജറ കെ പി, ബി ജിന, ഒ അൻസാർ, കെ ഇമ്രാൻ, ജമീൽ തുടങ്ങിയവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ അബ്ദുൽ വഹാബ് സി കെയുടെ അധ്യക്ഷതയിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ഷംസീർ സ്വാഗതവും മുഹമ്മദ് ഷനൂദ് നന്ദിയും പറഞ്ഞു.