കുറ്റ്യാടി: സംസ്ഥാന സര്‍ക്കാറിന്റെ കായകല്പ് അവാര്‍ഡ് നാലാം തവണയും കരസ്ഥമാക്കിയ കുറ്റ്യാടി ഗവ.ആശുപത്രി
ജീവനക്കാരെ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭരണ സമിതിയുടെ ഉപഹാരം പ്രസിഡന്റില്‍ നിന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടി.സി.അനുരാധ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ അനുമോദന സന്ദേശം നല്കി. ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീബ സുനില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷെമീന, നോഡല്‍ ഓഫീസര്‍ ഡോ.അശ്വിന്, ഹെഡ് നേഴ്സ് സിജി ജോര്‍ജ്, ലേ സെക്രട്ടറി സനുഷ കുമാരി, സ്റ്റാഫ് സെക്രട്ടറി പി.ജെ മാത്യു എന്നിവര്‍ പ്രസംഗിച്ചു. രോഗീ സൗഹൃദ സ്ഥാപനം എന്ന
നിലയ്ക്ക് തുടര്‍ന്നും കൂടുതല്‍ മികവാര്‍ന്ന സേവനം നല്കുന്നതിനു തീരുമാനിച്ചു.

