കൊച്ചി: മലയാള പുരസ്കാര സമിതി സംഘടിപ്പിക്കുന്ന ഒമ്പതാമത്തെ മലയാള പുരസ്കാരം 1200 കൊച്ചിയിൽ പ്രഖ്യാപിച്ചു. പാരമ്പര്യ ചിത്രകലാ രംഗത്ത് മികച്ച പ്രവർത്തനങ്ങൾക്ക് ചിത്രകാരൻ ജഗദീഷ് പാലയാട്ടിനാണ് ഒൻപതാമത് പുരസ്കാരം ലഭിച്ചത്. ചിങ്ങം ഒന്നിനാണ് സംസ്ഥാനത്തെ വിവിവിധ മേഖലകളിൽ ഉള്ള പ്രതിഭകൾക്കായുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. വടകര ഏറാമല സ്വദേശിയാണ് ജഗദീഷ് പാലയാട്ട്. പ്രകൃതി ജന്യ വസ്തുക്കളായ

കല്ലുകളും ഇലകളും ചായില്ല്യം, മനയോല തുടങ്ങിയ ധാതുക്കളും മരക്കറകളും ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കുന്ന കേരളത്തിലെ പരമ്പരാഗത ചിത്രകലാ രീതിയേ പ്രോത്സാഹിപ്പിക്കുകയും നിരവധി പ്രൊജക്റ്റ്കളുടെയും അടിസ്ഥാനത്തിൽ ആണ് ജഗദീഷിനു പുരസ്കാരം ലഭിച്ചത്.