വടകര: വ്യാജ കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഒന്ന് കൊണ്ട് മാത്രമാണ് കേസ് ഇത് വരെ
എത്തിയതെന്നും ഹൈക്കോടതിയുടെ ഇടപെടല്‍ അവസാനിക്കുന്ന അന്ന് അന്വേഷണം വഴിമുട്ടുമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല പറഞ്ഞു. കേസില്‍ ഹൈക്കോടതി മുന്‍പാകെ വടകര പോലീസ് കേസ് ഡയറി ഹാജരാക്കിയ പശ്ചാത്തലത്തില്‍ ആയിരുന്നു മുന്‍ എംഎല്‍എയും കേസില്‍ യുഡിഎഫിന് വേണ്ടി നിയമപോരാട്ടത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന പാറക്കല്‍ അബ്ദുല്ലയുടെ പ്രതികരണം.
കേസില്‍ ഹൈക്കോടതി ഇടപെട്ടപ്പോള്‍ മാത്രമാണ് മുന്‍ എംഎല്‍എ കെ.കെ.ലതികയുടെ മൊഴിയെടുക്കാനും കാസിം നിരപരാധിയാണെന്ന് സമ്മതിക്കാനും പോലീസ് തയ്യാറായത്. ഒടുവില്‍ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനിലേക്ക് അന്വേഷണം എത്തിച്ചേര്‍ന്നതും ഹൈക്കോടതി കേസ് ഡയറി ഹാജരാക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികളെ സാക്ഷികളാക്കി സംരക്ഷിക്കുന്ന ഈ അന്വേഷണം ശരിയായ ദിശയിലല്ലാത്തത് കൊണ്ടാണ് പുതിയ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കേണ്ടി വന്നതെന്നും പാറക്കല്‍ അബ്ദുല്ല പറഞ്ഞു. അന്വേഷണ സംഘം മുഴുവന്‍ പ്രതികളെയും
പിടികൂടുന്നത് വരെ ഹൈക്കോടതിയുടെ മേല്‍നോട്ടം ഈ കേസില്‍ അനിവാര്യമാണെന്നും അല്ലാത്ത പക്ഷം സത്യം തെളിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.