കൊയിലാണ്ടി: ബസ് യാത്രക്കിടെ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. എലത്തൂർ പോലീസാണ് കേസെടുത്തത്.വടകര എടച്ചേരി സ്വദേശിയും സർവീസ് സഹകരണ ബാങ്ക്

ജീവനക്കാരനുമായ മൊട്ടേമ്മൽ സുജിത്ത് ( 47) ആണ് അറസ്റ്റിലായത്. പ്രതി സിപിഎം എടച്ചേരി ലോക്കൽ കമ്മറ്റിക്ക് കീഴിലുള്ള സെൻട്രൽബ്രാഞ്ച് സെക്രട്ടറി ആണ്. കഴിഞ്ഞദിവസം രാത്രിയാണ് കെഎസ്ആർടിസി ബസ് യാത്രക്കിടെ കണ്ണൂർ സ്വദേശിയായ 23 കാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.