വടകര: പതിനാറാമത് അഖിലേന്ത്യാ കളരിപയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മേമുണ്ട ഹയര്‍സെക്കന്ററി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനി
ആര്.എസ്.ആര്യക്ക് വെങ്കലം. തിരുവനന്തപുരത്ത് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 16 സംസ്ഥാനങ്ങളില്‍ നിന്നും നാല് കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുമായി പങ്കെടുത്ത 300 ഓളം മത്സരാര്ഥികളില് നിന്നാണ് കേരളത്തെ പ്രതിനിധീകരിച്ച ആര്യ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ആര്യക്ക് മേമുണ്ട ഹയര്‍ സെക്കന്ററി സ്കൂളില്‍ സ്വീകരണം നല്കി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ബി.ബീന ഉപഹാരം സമ്മാനിച്ചു. പി.അശോകന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.പി.രാജേഷ്, എം.കെ.സുരേഷ്, ആകാശ് കൃഷ്ണന്, ഡയാന മോള് എന്നിവര്‍
ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ ലീഡര്‍ നിവേദ് സ്വാഗതം പറഞ്ഞു.