കൊയിലാണ്ടി: കൊല്ലം കുന്ന്യോറമല മണ്ണിടിച്ചില്‍ അപകടാവസ്ഥയില്‍ കഴിയുന്ന കുടുംബങ്ങളുടെ വീടും സ്ഥലവും
ഏറ്റെടുക്കുന്ന കാര്യം എംഎല്‍എയും നഗരസഭാ അധികൃതരും ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. വീടുകളുള്ള ഭൂമി അക്വയര്‍ ചെയ്യാനും നടപടികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. അതുവരെ കുടുംബങ്ങള്‍ക്ക് വാടക വീട്ടിലേക്ക് മാറി താമസിക്കാന്‍ വാടക ഇനത്തില്‍ 8000 രൂപയും അനുവദിക്കാനും തീരുമാനിച്ചതായി എംഎല്‍എ കാനത്തില്‍ ജമീല അറിയിച്ചു.
സ്ഥലത്തിന്റെ ന്യായവില സംബന്ധിച്ച് വില്ലേജ് ഓഫീസറും ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. കുന്ന്യോറമലയിലെ പ്രശ്നത്തിന് ശാശ്വത പരിഹാരമായി ഭൂമി ഏറ്റെടുക്കുന്നതിന് പുറമെ കുന്നിടിഞ്ഞ സ്ഥലത്ത് റീട്ടെയ്ന്‍ വാള് നിര്‍മ്മാണം, സ്ലോപ് നിര്‍മ്മാണം
എന്നീ പ്രവൃത്തികളും നടത്തും. കൊയിലാണ്ടി വിയ്യൂര്‍ ചോര്ച്ചപാലത്തിനടുത്ത് കെഎസ്ഇബി സബ്സ്റ്റേഷന് വേണ്ടി നഗരസഭ കണ്ടെത്തിയ സ്ഥലത്ത് റാമ്പ് നിര്‍മ്മിക്കാമെന്നും യോഗത്തില്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പുരോഗതി വിലയിരുത്തുന്നതിനായി ഓണത്തിന് ശേഷം വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സുധ
കിഴക്കെപ്പാട്ട്, ഡെപ്യൂട്ടി കലക്ടര്‍, എന്‍.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടര്‍, എഞ്ചീനിയേര്സ്, വഗാഡ്, അദാനി പ്രതിനിധികള്‍, നഗരസഭ കൌണ്‍സിലര്‍ കെ.എം. സുമതി, സെക്രട്ടറി ഇന്ദു എസ് ശങ്കരി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.