എടച്ചേരി: അധ്യാപകന്റെ കരവിരുതില്‍ തീര്‍ത്ത താജ്മഹല്‍ കുട്ടികള്‍ക്ക് കൗതുക കാഴ്ചയായി. മുതുവടത്തൂര്‍ എംഎല്‍പി സ്കൂള്‍
അധ്യാപകന് കാക്കുനി നമ്പാം വയല്‍ സ്വദേശി വടക്കയില്‍ അജ്മലാണ് മാസങ്ങള്‍ നീണ്ട പ്രയത്നത്തിന്റെ ഭാഗമായി ഈര്‍ക്കില്‍ കഷ്ണങ്ങളില്‍ താജ്മഹലിന്റെ രൂപം തീര്‍ത്തത്. പരിസര പഠനം പുസ്തകത്തില്‍ ചരിത്ര സ്മാരകങ്ങളുമായി ബന്ധപ്പെട്ട പാഠഭാഗമുണ്ട്. പാഴ്വസ്തുക്കളില് നിന്നും കൗതുകകരമായ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ തത്പരനായ ഈ യുവ അധ്യാപകന് താജ്മഹലിന്റെ മനോഹാരിത കുട്ടികള്‍ക്ക് കാണിക്കാന്‍ വേണ്ടിയാണ് നിര്‍മാണം തുടങ്ങിയത്. സ്കൂള്‍ സമയം കഴിഞ്ഞാല്‍ വീട്ടിലെ ഒഴിഞ്ഞ മുറികളിലൊന്നില്‍ ദിവസവും മണിക്കൂറുകളോളം ചെലവഴിച്ചാണ് അജ്മല്‍ ഈ ദൗത്യം പൂര്‍ത്തിയാക്കിയത്. ഹാര്‍ഡ് ബോര്‍ഡും ഈര്‍ക്കില്‍ കഷ്ണങ്ങളും പശയും മാത്രമാണ് മനോഹരമായ ഈ ശില്പത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചതെന്ന് അജ്മല്‍ പറഞ്ഞു. നാലു ഭാഗത്ത് നിന്ന് നോക്കിയാലും ആസ്വദിക്കാന്‍ പറ്റും വിധം ഒറിജിനല്‍ താജ്മഹലിന്റെ സവിശേഷതയോടെ തന്നെയാണ് ഈ ഈര്‍ക്കില്‍ താജ്മഹലും പണിതിരിക്കുന്നത്. ഒരു ഭാഗത്തെ വിശാലമായ ഗേറ്റും താജ്മഹലിന്റെ പ്രതിബിംബം തെളിയുന്ന
മാര്‍ബിളിന്റെ രൂപവും തീര്‍ത്തിട്ടുണ്ട്. ഒരു മീറ്റര്‍ വീതിയും നീളവുമുള്ള ഹാര്‍ഡ് ബോര്‍ഡ് പ്രതലത്തില്‍ തീര്‍ത്ത താജ്മഹലിന്റെ കാഴ്ചപ്പുറം പൂര്‍ണമായും ഈര്‍ക്കില്‍ കഷ്ണങ്ങള്‍ മാത്രമാണ്. നാലു വശത്തുള്ള മിനാരങ്ങള്‍ തീര്‍ത്തതും ഈര്‍ക്കില്‍ കൊണ്ട് തന്നെ. മിനുക്ക് പണികള്‍ കൂടി പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് അജ്മല്‍ തന്റെ താജ് മഹല്‍ സ്കൂളിലെത്തിച്ചത്.
തങ്ങളുടെ അധ്യാപകന് നിര്‍മിച്ച ഈര്‍ക്കില്‍ താജ് മഹല്‍ കുട്ടികളെ ശരിക്കും അമ്പരപ്പിച്ചു. നിര്‍മാണ രീതിയെ കുറിച്ചുള്ള കുട്ടികളുടെ എല്ലാ സംശയങ്ങള്‍ക്കും അജ്മല്‍ മറുപടി പറഞ്ഞു. മൂന്നു നിലകളിലായി ആധുനിക സജ്ജീകരണങ്ങളോടെ പുതുക്കിപ്പണിത തന്റെ വിദ്യാലയമായ മുതുവടത്തൂര്‍ എംഎല്‍പി സ്കൂളിന്റെ രൂപവും ഇതേപോലെ ഈര്‍ക്കിലില്‍ തീര്‍ത്ത് അജ്മല്‍ ഇതിനു മുമ്പും നാട്ടുകാരുടെ ശ്രദ്ധ നേടിയിരുന്നു. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും താജ് മഹല്‍ കാണാന്‍
അവസരമൊരുക്കി. പ്രധാനാധ്യാപിക കെ.കെ.ബിന്ദു, സഹ അധ്യാപകരായ യു.പി.റാഷിദ്, ജാസ്മിന് എന്നിവര്‍ നേതൃത്വം നല്കി.