വടകര: ചോറോട് ഗ വ. ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമും പോൾ ബ്ലഡ്, എം.വി ആർ കാൻസർ സെൻ്റർ എന്നിവയുടെ സംയ്യക്താഭിമുഖ്യത്തിൽ നടന്ന രക്ത ദാന ഏകദിന ക്യാംപ് പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. സമീപ്തുള്ള കോ ഓപ്പറേറ്റീവ് കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റെ. എസ്എസ് വളണ്ടിയർമാർ ഉൾപ്പെടെയുള്ളയുള്ള വിദ്യാർഥികളാണ് എത്തിയത്. കുട്ടികളിൽ രക്ത ദാനത്തിൻ്റെ മഹത്വം ബോധ്യമാക്കുന്ന ക്ലാസുകളും ഡോക്യുമെൻ്റ് വിതരണവും ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നുണ്ട്.

പ്രിൻസിപ്പൽ കെ .ജി ദിപ ഉദ്ഘാടനം ചെയ്തു. ഡോ. നിതിൻ ഹെൻറി പ്രൊജക്റ്റ് വിശദീകരണം നടത്തി. സി. ആ൪ ഉല്ലാസ്, അനു പുല്ലങ്ങോടൻ, സോണിയ, അശ്വതി, മീരജ് അന്നപൂർണ്ണ, അക്ഷദ് ,സായി ശ്രദ്ധ എന്നിവർ നേതൃത്വം നല്കി.