കക്കട്ടില്‍: ബാത്ത് റൂമില്‍ പോകാന്‍ സൗകര്യം വേണമെന്ന് പറഞ്ഞെത്തിയവര്‍ വീട്ടുകാരിയുടെ സ്വര്‍ണമാല പിടിച്ചുപറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. അമ്പലക്കുളങ്ങര-നിട്ടൂര്‍ റോഡിലെ വീട്ടില്‍ ബൈക്കിലെത്തിയ പുരുഷനും സ്ത്രീയുമാണ് മാല
തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
ബൈക്കിലെത്തിയവരില്‍ സ്ത്രീക്ക് ബാത്ത്റൂമില്‍ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആ സമയം തനിച്ചായിരുന്ന വീട്ടുടമയായ സ്ത്രീ അവര്‍ക്ക് ബാത്ത്റൂം കാണിച്ച് കൊടുക്കുകയും ചെയ്തു. നിങ്ങളും ബാത്ത്റൂമിനടത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുടമയും പിറകെ പോയി. ഇതിനു പിന്നാലെ അവരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി കഴുത്തിലെ മാല പൊട്ടിക്കുകയാണ് ഉണ്ടായതെന്ന് പറയുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും മോഷ്ടാക്കള്‍ ബൈക്കുമായി കടന്നുകളഞ്ഞു. അമ്പലക്കുളങ്ങര ഭാഗത്തേക്കാണ് പോയത്. വിവരമറിഞ്ഞ് കുറ്റ്യാടി പോലിസ് സ്ഥലത്തെത്തി.. തെരച്ചിലിനെ തുടര്‍ന്ന് സ്വര്‍ണമാല വീട്ട് മുറ്റത്ത് നിന്ന് കണ്ടെത്തി.
തട്ടിപ്പിന്റെ പുതിയ രൂപം തിരിച്ചറിഞ്ഞ് എല്ലാവരും ജാഗരൂകരാകണമെന്ന് പോലീസും നാട്ടുകാരും ഓര്‍മിപ്പിച്ചു. ഊര്‍ജിതമായ
അന്വേഷണം നടത്തി ഇത്തരം തട്ടിപ്പ് സംഘത്തെ കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
-ആനന്ദന് എലിയാറ