അരൂർ: യാത്രാക്ലേശം രൂക്ഷമായി അനുഭവിക്കുന്ന പെരുമുണ്ടച്ചേരി ഭാഗത്തുനിന്ന് കല്ലാച്ചിയിലേക്ക് ജനകീയ ജീപ്പ് സർവീസ് ആരംഭിച്ചു. മത്തത്ത് മുക്കിൽ നിന്ന് തുടങ്ങി കക്കാട്ട് മുക്ക്, സിറ്റിപാലം വഴിയാണ് കല്ലാച്ചിയിലെത്തുക. ഗ്രാമപഞ്ചായത്ത് മെമ്പർ

കൂടത്താങ്കണ്ടി രവി ഉദ്ഘാടനം ചെയ്തു. കുറ്റിയിൽ സോമൻ,ചിറയിൽ മൂസ ഹാജി, പി. ഇ അജി, ചാലിൽ ശശി, സി.കെ റഫീക്ക്, സി അജിത്കുമാർ, എൻ.ടി ദിനേശൻ , ദിലീപ് പെരുമുണ്ടച്ചേരി, രവി അംബ്രോളി എന്നിവർ പങ്കെടുത്തു.