വടകര: നടനും സംവിധായകനും നാടകകൃത്തും ഗായകനുമായിരുന്ന വില്യാപ്പള്ളി രാജനെ കളിക്കളം അനുസ്മരിച്ചു. കളിക്കളം ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം സുന്ദരൻ കല്ലായി ഉദ്ഘാടനം ചെയ്തു. പ്രമുഖ നാടക പ്രവർത്തകൻ എം എ നാസർ അനുസ്മരണ പ്രഭാഷണം നടത്തി. സോമൻ മുതുവന അധ്യക്ഷത വഹിച്ചു. യോഗത്തിൽ തയ്യുള്ളതിൽ രാജൻ,

പുറന്തോടത്ത് സുകുമാരൻ, കെ പി ചന്ദ്രശേഖരൻ, ഇ വി വത്സൻ, പി കെ സതീശൻ, സി സി രാജൻ, രാജഗോപാലൻ കാരപ്പറ്റ, പ്രേംകുമാർ വടകര, ടി പി റഷീദ്, ബാബു തലഞ്ചേരി, അടിയേരി രവീന്ദ്രൻ, എം പി രാഘവൻ, വി പി രാഘവൻ എന്നിവർ സംസാരിച്ചു.